കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ല: 110 രാജ്യങ്ങളിൽ കേസുകൾ വർധിക്കുന്നു; ലോകാരോഗ്യ സംഘടന

By Team Member, Malabar News
'Pandemic' deadlier than covid; The World Health Organization must be ready to face
Ajwa Travels

ജനീവ: ലോകരാജ്യങ്ങളിൽ കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. നിലവിൽ ലോകത്തെ 110 രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുകയാണെന്നും, രോഗവ്യാപനത്തിനെതിരെ കർശന ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ടെഡ്രോസ് അഥനം ​ഗെബ്രിയോസിസ് വ്യക്‌തമാക്കി.

BA.4, BA.5 എന്നീ വകഭേദങ്ങളാണ് നിലവിൽ നിരവധി രാജ്യങ്ങളിൽ പടർന്നു പിടിക്കുന്നത്. 110 രാജ്യങ്ങളിൽ കോവിഡ് വ്യാപനം ഉയരുന്നത് ആഗോളതലത്തിൽ കോവിഡ് കേസുകൾ 20 ശതമാനം വർധിക്കാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ നിലവിൽ കോവിഡ് കേസുകൾ കണ്ടെത്തുന്നതിലും തടസങ്ങൾ നേരിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: മഹാരാഷ്‌ട്രയിൽ മന്ത്രിസഭാ രൂപവൽകരണം; നീക്കങ്ങൾ ഊർജിതമാക്കി ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE