ജനീവ: ലോകരാജ്യങ്ങളിൽ കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. നിലവിൽ ലോകത്തെ 110 രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുകയാണെന്നും, രോഗവ്യാപനത്തിനെതിരെ കർശന ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗെബ്രിയോസിസ് വ്യക്തമാക്കി.
BA.4, BA.5 എന്നീ വകഭേദങ്ങളാണ് നിലവിൽ നിരവധി രാജ്യങ്ങളിൽ പടർന്നു പിടിക്കുന്നത്. 110 രാജ്യങ്ങളിൽ കോവിഡ് വ്യാപനം ഉയരുന്നത് ആഗോളതലത്തിൽ കോവിഡ് കേസുകൾ 20 ശതമാനം വർധിക്കാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ നിലവിൽ കോവിഡ് കേസുകൾ കണ്ടെത്തുന്നതിലും തടസങ്ങൾ നേരിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപവൽകരണം; നീക്കങ്ങൾ ഊർജിതമാക്കി ബിജെപി