മലപ്പുറം: ലോകാനുഗ്രഹിയായ പ്രവാചകൻ മുഹമ്മദ് നബി(സ) തിരുപ്പിറവിയാഘോഷം സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി മീലാദ് സന്ദേശത്തിൽ അഭ്യർഥിച്ചു.
മുഹമ്മദ് നബി(സ)അനുപമ വ്യക്തിത്വം എന്ന ശീർഷകത്തിലാണ് ഒരു മാസം നീണ്ടു നിൽക്കുന്ന മീലാദാലോഷ പരിപാടികൾ നടത്തുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീടുകളിൽ മൗലിദ് സദസുകൾ സംഘടിപ്പിച്ചും ദാനധർമ്മങ്ങൾ നടത്തിയും ആലംബഹീനർക്ക് അത്താണിയാകാൻ ഈ ദിവസങ്ങളിൽ നമുക്ക് സാധിക്കണം. കോവിഡ് വ്യാപനത്താൽ പ്രതിസന്ധിയിലായ ആളുകൾക്ക് ആവശ്യ വസ്തുക്കളെത്തിച്ചും മറ്റ് സഹായങ്ങൾ നൽകിയും നബിദിനാഘോഷങ്ങൾ അർത്ഥ പൂർണ്ണമാക്കണം.
പരസ്പര സാഹോദര്യവും സ്നേഹവും പുതു തലമുറയിലേക്ക് സന്നിവേശിപ്പിക്കാൻ ജാഗ്രത കാണിക്കണം. കൂടുംബങ്ങളിലും അയൽവാസികൾ തമ്മിലും പങ്കു വെക്കലുകൾ ഊർജ്ജിതപ്പെടുത്താൻ ഈ അവസരം പരമാവധി വിനിയോഗിക്കണo; ജില്ല പ്രസിഡണ്ട് ഇ.കെ.മുഹമ്മദ് കോയ സഖാഫിയും ജനറൽ സെക്രട്ടറി കെ.പി. ജമാൽ കരുളായിയും സന്ദേശത്തിൽ പറഞ്ഞു.
Most News: സിദ്ദീഖ് കാപ്പന്റെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടണം; ടിഎന്‍ പ്രതാപന്
നല്ല വാർത്തകൾ
ജനങ്ങളിലെത്തെട്ടെ…..