പല നിറത്തിലും രൂപത്തിലും പല പേരുകളിലുമായും അറിയപ്പെടുന്ന പൂച്ചകളെ നമുക്കറിയാം. ചിലരുടെ പെറ്റ് ആനിമലാണ് പൂച്ചകൾ. സാധാരണ ഒരു പൂച്ചക്ക് എത്ര വലിപ്പവും ഭാരവും ഉണ്ടാകുമെന്നും നമുക്കറിയാം. എന്നാൽ, ഒരു മനുഷ്യക്കുട്ടിയോളം ഭാരമുള്ള പൂച്ചയെ നിങ്ങൾ കണ്ടിട്ടുണ്ടോ?
എന്നാൽ അങ്ങനെ ഒരു പൂച്ചയുണ്ട്. നാലു വയസുള്ള മനുഷ്യക്കുട്ടിയുടെ ഭാരമുള്ള ഭീമൻ പൂച്ചയാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ താരമായിരിക്കുന്നത്. വിർജീനയയിലാണ് ‘പാച്ചസ്’ എന്ന് പേരുള്ള ഈ ഭീമൻ പൂച്ചയുള്ളത്. ഏകദേശം 18 കിലോയോളം ഭാരമുണ്ട് ഈ പൂച്ചയ്ക്ക്.
വിർജീനയയിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ വളരുന്ന പാച്ചസിന്റെ ചിത്രങ്ങൾ അധികൃതർ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഈ ഭീമൻ പൂച്ച സോഷ്യൽ മീഡിയ സ്റ്റാർ ആയത്. നിരവധി പേരാണ് പാച്ചസിന്റെ ചിത്രത്തിന് താഴെ കമന്റുകൾ ഇട്ടത്.
വെളുത്ത രോമങ്ങൾക്കിടയിലെ ചാര നിറത്തിലുള്ള രോമങ്ങളും, പൊതുവെ പൂച്ചകളിൽ കണ്ടുവരാത്ത രീതിയിലുള്ള മൂക്കിലെ പാടും പാച്ചസിന്റെ പ്രത്യേകതയാണ്. ഈ പൂച്ചക്ക് പ്രത്യേക ഡയറ്റും വ്യായാമ മുറകളും ഉണ്ട്. പാച്ചസ് താരമായതോടെ കെയ് ഫോർഡ് എന്ന യുവതി പൂച്ചയെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ചു മുന്നോട്ട് വന്നു. യുവതിക്കൊപ്പമിരിക്കുന്ന പാച്ചസിന്റെ ചിത്രങ്ങളും മൃഗ സംരക്ഷണ കേന്ദ്രത്തിന്റെ അധികൃതർ പങ്കുവെച്ചിട്ടുണ്ട്.
Most Read: 25 സെന്റിമീറ്റർ നീളമുള്ള താടിയും മീശയും; ഇത് സ്ത്രീയോ പുരുഷനോ?