തിരക്കഥാകൃത്തായ റാഫിയുടെ മകൻ മുബിൻ എം റാഫിയെ നായകനാക്കി നാദിർഷ സംവിധാനം ചെയുന്ന പുതിയ ചിത്രമായ ‘സംഭവം നടന്ന രാത്രി’യുടെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചി അസീസിയ കൺവെൻഷൻ സെന്ററിൽ നടന്നു. നടൻ ദിലീപ്, ബി ഉണ്ണികൃഷ്‌ണൻ, ഉദയകൃഷ്‌ണ, നമിതാ പ്രമോദ്, ലാൽ, ബിബിൻ ജോർജ്, ഷാഫി, രമേശ് പിഷാരടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കലന്തൂർ എന്റർടൈൻമെന്റ്സിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. സംവിധായകൻ എന്ന നിലയിൽ നാദിർഷയുടെ ആറാമത്തെ ചിത്രമാണ് ‘സംഭവം നടന്ന രാത്രി’. നിരവധി ഹിറ്റ് സിനിമകൾക്ക് രചന നിർവഹിച്ച റാഫിയാണ് ഈ സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. റാഫിയുടെ മകൻ മുബിൻ എം റാഫി അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ആദ്യ സിനിമ കൂടിയാണിത്.
ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ദേവിക സഞ്‌ജയ് ആണ് നായിക. അർജുൻ അശോകനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹൃദയം എന്ന സിനിമയിലെ ഗാനങ്ങളിലൂടെ പ്രേക്ഷക മനം കീഴടക്കിയ യുവ സംഗീത സംവിധായകൻ ഹിഷാം അബ്‌ദുൽ വഹാബാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നത്.
ദീപക് ഡി മേനോനാണ് ഛായാഗ്രാഹകൻ. പ്രൊഡക്ഷൻ ഡിസൈനർ: സന്തോഷ് രാമൻ, എഡിറ്റർ: ഷമീർ മുഹമ്മദ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്‌റ്റ്യൂം: അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ദീപക് നാരായണൻ, അസോസിയേറ്റ് ഡയറക്‌ടർ: വിജീഷ് പിള്ള, പിആർഒ: മഞ്‌ജു ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.
Most Read: ‘നാനിയുടെ സ്‌കേറ്റിങ്’; വൈറലായ ചിത്രത്തിന് പിന്നിൽ