25 സെന്റിമീറ്റർ നീളമുള്ള താടിയും മീശയും; ഇത് സ്‌ത്രീയോ പുരുഷനോ?

മൂന്ന് കുട്ടികളുടെ അമ്മയായ വിവിയൻ വീലർ അമേരിക്കയിലെ ഒക്ളഹോമ നിവാസിയാണ്. ജീവിച്ചിരിക്കുന്ന ഒരു സ്‌ത്രീക്കും ഇവരേക്കാൾ നീളമുള്ള താടിയില്ലെന്നാണ് പറയപ്പെടുന്നത്. 2011 ഏപ്രിലിൽ, ഏറ്റവും നീളമുള്ള താടിയുള്ള സ്‌ത്രീകൾ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് വിവിയൻ സ്വന്തമാക്കി.

By Trainee Reporter, Malabar News
kauthuka varthakal
വിവിയൻ വീലർ
Ajwa Travels

നീണ്ട താടിയും കട്ടി മീശയും. ഒറ്റ നോട്ടത്തിൽ കണ്ടാൽ പുരുഷൻ ആണെന്ന് തോന്നുമെങ്കിലും അതൊരു സ്‌ത്രീയാണ്‌. അതും 74 വയസുള്ള ഒരു വയോധിക. ‘വിവിയൻ വീലർ’ എന്നാണ് ഇവരുടെ പേര്. മൂന്ന് കുട്ടികളുടെ അമ്മയായ വിവിയൻ അമേരിക്കയിലെ ഒക്ളഹോമ നിവാസിയാണ്. ജീവിച്ചിരിക്കുന്ന ഒരു സ്‌ത്രീക്കും ഇവരേക്കാൾ നീളമുള്ള താടിയില്ലെന്നാണ് പറയപ്പെടുന്നത്. 2011 ഏപ്രിലിൽ, ഏറ്റവും നീളമുള്ള താടിയുള്ള സ്‌ത്രീകൾ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് വിവിയൻ സ്വന്തമാക്കി.

ഒരു അഭിമുഖത്തിലാണ് യുവതി തന്റെ കഥ പങ്കുവെച്ചിരിക്കുന്നത്. ഹൈപ്പർട്രൈക്കോസിസ് സിൻഡ്രോം മൂലമാണ് മുഖത്ത് രോമം വരാൻ തുടങ്ങിയത്. ആദ്യമൊക്കെ ഷേവ് ചെയ്‌ത്‌ രോമം കളഞ്ഞിരുന്നു. പിന്നീടത് നിർത്തി. താടിയും മീശയും വളർത്തി- വിവിയൻ പറഞ്ഞു. ഇപ്പോൾ 25 സെന്റിമീറ്റർ നീളമുണ്ട്‌ വിവിയറുടെ താടിക്ക്. ഹൈപ്പർസ്ട്രൈക്കോസിസ് കൂടാതെ ഹെർമഫ്രൊഡിറ്റിസം എന്ന രോഗാവസ്‌ഥയും വിവിയൻ അനുഭവിക്കുന്നുണ്ട്.

ഒരേസമയം അല്ലെങ്കിൽ വ്യത്യസ്‌ത സമയങ്ങളിൽ പുരുഷന്റെയും സ്‌ത്രീയുടേയും പ്രത്യുൽപാദന കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന അവസ്‌ഥയാണിത്. താടിയും മീശയും കാരണം തന്നെ എല്ലാവരും അകറ്റി നിർത്തിയെന്നും വിവിയൻ പറയുന്നു. കുടുംബത്തിന്റെ സാമ്പത്തിക സ്‌ഥിതി അത്ര മെച്ചമല്ലാതിരുന്നതിനാൽ സർക്കസിൽ ചേർന്ന് ജോലി ചെയ്യാൻ തുടങ്ങി. അവിടെ നിന്നാണ് ജീവിതത്തിൽ മുന്നേറാനുള്ള കരുത്ത് ലഭിച്ചതെന്നും അവർ പറഞ്ഞു.

2011 ഏപ്രിലിൽ ആണ് ഏറ്റവും നീളമുള്ള താടിയുള്ള സ്‌ത്രീകൾ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് വിവിയൻ സ്വന്തമാക്കിയത്. 1990ൽ ആണ് മീശ വടിക്കുന്നത് നിർത്താൻ തീരുമാനിച്ചത്. താടി ഇല്ലാതെ താൻ ഒന്നുമല്ല എന്ന് തിരിച്ചറിഞ്ഞതോടെ അത് വളർത്താൻ തീരുമാനിച്ചു – വിവിയൻ പറയുന്നു. ആളുകൾക്ക് എന്ത് വേണെമെങ്കിലും വിചാരിക്കാം. ഞാൻ എന്റെ വഴിക്ക് തുടരുമെന്നുമായിരുന്നു അവരുടെ വിശദീകരണം.

Most Read: രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ; റോഡ് ഷോയിലും സമ്മേളനത്തിലും പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE