കൽപ്പറ്റ: വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിലാണ് സംഭവം. പുത്തൻപുരയ്ക്കൽ ഷാജുവാണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്.
ഷാജുവിന്റെ ഭാര്യ ബിന്ദു, മകൻ ബേസിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഷാജുവിനെ വീടിന്റെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബത്തേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| ഗഗൻയാൻ ദൗത്യം; ക്രൂ എസ്കേപ് പരീക്ഷണ വിക്ഷേപണം വിജയകരം







































