കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; കമല്‍നാഥിനും നരേന്ദ്ര സിംഗ് തോമറിനുമെതിരെ കേസ്

By Syndicated , Malabar News
Kamal nath_Narendra singh thomar_Malabar news
Ajwa Travels

ഭോപ്പാല്‍: കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ എഫ് ഐ ആര്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ കേസെടുക്കണമെന്നും ഒക്‌ടോബര്‍ 23 ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഗ്വാളിയോര്‍ ജില്ലാ മജിസ്ട്രേറ്റിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ പ്രദേശത്ത് പൊതുയോഗങ്ങള്‍ നടത്താന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കോ സ്‌ഥാനാര്‍ത്ഥികള്‍ക്കോ അനുമതി നല്‍കരുതെന്ന് ഗ്വാളിയോറിലെ 9 ജില്ലാ മജിസ്ട്രേറ്റുകളോട് കോടതി നിര്‍ദ്ദേശിച്ചു. മറ്റു മാര്‍ഗങ്ങള്‍ സാധ്യമല്ല എന്ന് കോടതിയെ ബോധിപ്പിക്കുന്ന സാഹചര്യത്തില്‍ മാത്രമേ പൊതുയോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കാന്‍ സാധിക്കൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കൃത്യമായ അന്വേഷണത്തിന് ശേഷം ഇത്തരം അടിയന്തിര സാഹചര്യത്തില്‍ പൊതുയോഗം നടത്താം. നടത്തിപ്പുകാര്‍ നിശ്‌ചിത തുക മജിസ്ട്രേറ്റിനെ എല്‍പ്പിക്കണമെന്നും യോഗം നടക്കുന്ന സ്‌ഥലത്തെത്തുന്ന ജനങ്ങള്‍ക്ക് ആവശ്യമായ മാസ്‌കും സാനിറ്റൈസറുകളും ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. സ്‌ഥാനാര്‍ത്ഥികള്‍ ഇത് സംബന്ധിച്ച് സത്യവാങ്മൂലം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Read also: ടി ആര്‍ പി തട്ടിപ്പ്; കൂടുതല്‍ ചാനലുകള്‍ പട്ടികയിലെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE