ടെന്റ് വീണ് യുവതി മരിച്ച സംഭവം; റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്‌റ്റിൽ

മേപ്പാടി 900 കണ്ടിയിലെ റിസോർട്ടിലെ ടെന്റിന് മുകളിലെ പുല്ലുമേഞ്ഞ മേൽക്കൂര തകർന്ന് വീണ് നിലമ്പൂർ അകമ്പാടം എരഞ്ഞിമങ്ങാട് ബിക്കൻ വീട്ടിൽ ശിഹാബിന്റെ മകൾ ബി. നിഷ്‌മയാണ് മരിച്ചത്.

By Senior Reporter, Malabar News
nishma
നിഷ്‌മ
Ajwa Travels

കൽപ്പറ്റ: മേപ്പാടി 900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് വീണ് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്‌റ്റിൽ. മാനേജർ സ്വച്‌ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്‌റ്റിലായത്. ഇരുവരെയും ഈ മാസം 28 വരെ റിമാൻഡ് ചെയ്‌തു.

മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. റിസോർട്ടിലെ ടെന്റിന് മുകളിലെ പുല്ലുമേഞ്ഞ മേൽക്കൂര തകർന്ന് വീണ് നിലമ്പൂർ അകമ്പാടം എരഞ്ഞിമങ്ങാട് ബിക്കൻ വീട്ടിൽ ശിഹാബിന്റെ മകൾ ബി. നിഷ്‌മയാണ് (25) മരിച്ചത്.

വിനോദസഞ്ചാര കേന്ദ്രമായ 900 കണ്ടിയിലെ വനമേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന എമറാൾഡ് 900 വെഞ്ചേഴ്‌സ് എന്ന റിസോർട്ടിൽ വ്യാഴാഴ്‌ച പുലർച്ചെ രണ്ടോടെയാണ് അപകടം. ബുധനാഴ്‌ച വൈകീട്ട് നാലരയോടെയാണ് നിഷ്‌മ അടക്കം 16 അംഗ സംഘം റിസോർട്ടിലെത്തിയത്. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ഇവർ കോഴിക്കോട് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ്.

പുല്ല് കൊണ്ട് മേഞ്ഞ മേൽക്കൂരയ്‌ക്ക് കീഴിൽ സ്‌ഥാപിച്ചിരുന്ന 8 ടെന്റുകളിലായാണ് ഇവർ താമസിച്ചിരുന്നത്. ഇതിൽ മൂന്ന് പെൺകുട്ടികൾ താമസിച്ചിരുന്ന ടെന്റാണ് തകർന്നുവീണത്. പുല്ലുമേഞ്ഞ മേൽക്കൂരയ്‌ക്ക് താങ്ങായി നൽകിയിരുന്ന മരത്തടികൾ ദ്രവിച്ച നിലയിലായിരുന്നു. ഈ മരത്തടികൾ അടക്കം നിഷ്‌മ കിടന്നിരുന്ന ടെന്റിന് മുകളിലേക്ക് വീഴുകയായിരുന്നു.

Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE