ഒട്ടാവ: 2023ലെ നയതന്ത്ര തർക്കത്തിന് ശേഷം ഇന്ത്യ- കാനഡ ബന്ധം സാധാരണ നിലയിലേക്ക്. രാജ്യസുരക്ഷ, ലഹരിവിരുദ്ധ പ്രവർത്തനം, രാജ്യാന്തര ക്രിമിനൽ പ്രവൃത്തികൾ തടയൽ എന്നിവയ്‌ക്കായി ഇരു രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കും. ഇതുസംബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ സഹകരണത്തിന് പദ്ധതികൾ തയ്യാറാക്കുന്നതിനായി പൊതു രേഖകൾ തയ്യാറാക്കി.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ കാനഡയിലെത്തി ശനിയാഴ്‌ച നടത്തിയ ചർച്ചകളെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ശക്‌തമാകുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള പതിവ് ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായിട്ടാണ് ഡോവൽ സന്ദർശനത്തിന് എത്തിയതെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചത്.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുന്നതിനും കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള സഹകരണം എന്നിവയിൽ ചർച്ചകൾ തുടരാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. 2023ൽ ജസ്‌റ്റിൻ ട്രൂഡോ പ്രധാനമന്ത്രി ആയിരിക്കെ, ഖലിസ്‌ഥാൻ വിഘടനവാദിയായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്.
കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് കാനഡ ആരോപിച്ചത്. തുടർന്നുള്ള മാസങ്ങളിൽ ഇരു ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പരസ്‌പരം പുറത്താക്കുന്ന അവസ്‌ഥയുണ്ടായിരുന്നു. ശേഷം മാർക്ക് കാർണി പ്രധാനമന്ത്രിയായ ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും സാധാരണ നിലയിലേക്ക് എത്തിയത്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല







































