കടലിലെ എല്ലാ യാത്രാ-വിനോദ പരിപാടികളും നിർത്തണം; ഖത്തർ

സുരക്ഷ മുൻനിർത്തിയാണ് കടലിൽ ഇറങ്ങരുതെന്ന കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്യാന്തര ചരക്ക് കപ്പലുകൾക്ക് നിരോധനമില്ല.

By Senior Reporter, Malabar News
Discover Qatar says two hotels have been vacated for travelers from England
Representational Image

ദോഹ: പൊതുജനങ്ങൾക്ക് കർശന നിർദ്ദേശവുമായി ഖത്തർ. ബോട്ട് യാത്ര ഉൾപ്പടെ കടലിലെ എല്ലാ യാത്രാ-വിനോദ പരിപാടികളും താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു. സുരക്ഷ മുൻനിർത്തിയാണ് കടലിൽ ഇറങ്ങരുതെന്ന കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്യാന്തര ചരക്ക് കപ്പലുകൾക്ക് നിരോധനമില്ല.

കഴിഞ്ഞദിവസം ബോട്ടിൽ മിസൈൽ ഭാഗങ്ങൾ പതിച്ച് ഖത്തർ പൗരൻ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ മിസൈൽ ഭാഗങ്ങളാണോ ബോട്ടിൽ പതിച്ചതെന്നതിൽ സ്‌ഥിരീകരണമില്ല. അതേസമയം, ഇറാനുമായി ചൊവ്വാഴ്‌ച ഖത്തർ തലസ്‌ഥാനമായ ദോഹയിൽ വെച്ച് ചർച്ച നടത്തുമെന്നാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്.

എന്നാൽ, ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇക്കാര്യം നിഷേധിച്ചു ഇറാൻ രംഗത്തെത്തി. വരും ദിവസങ്ങളിലൊന്നും യുഎസുമായി കൂടിക്കാഴ്‌ച നടത്താൻ നിശ്‌ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ ഇസ്‌മായിൽ ബഗായി പറഞ്ഞു.

യുഎസുമായി ചർച്ച നടത്തിയ പ്രതിനിധി സംഘം ദോഹ സന്ദർശിക്കുമെന്നും ധാരണാപത്രത്തിലെ വ്യവസ്‌ഥകൾ നടപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട് ചെയ്‌തു. യുഎസ് പ്രതിനിധികളുടെ ഖത്തർ സന്ദർശനവും ഇറാൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനവും തമ്മിൽ ബന്ധമില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

Most Read| മൂന്നാറിൽ പ്‌ളാസ്‌റ്റിക് നിരോധനം; നാളെ മുതൽ പ്രാബല്യത്തിൽ, കനത്ത പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE