എൽഡിഎഫിനെ നയിക്കുക പിണറായി തന്നെ; സ്‌ഥാനാർഥി ചർച്ചകൾ ഉടൻ

മുഖ്യമന്ത്രി ആരെന്നത് ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ തീരുമാനിക്കുമെന്ന് ന്യൂഡെൽഹി എകെജി ഭവനിൽ പിബി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു.

By Senior Reporter, Malabar News
Pinarayi Vijayan
Ajwa Travels

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. ന്യൂഡെൽഹി എകെജി ഭവനിൽ പിബി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ ജനറൽ സെക്രട്ടറി എംഎ ബേബിയാണ് പ്രഖ്യാപനം നടത്തിയത്. സ്‌ഥാനാർഥി ചർച്ചകൾ ഉടൻ ആരംഭിക്കും.

ആരൊക്കെ മൽസരിക്കുമെന്ന് നാലഞ്ച് ദിവസത്തിനുള്ളിൽ അറിയാമെന്നും മാർച്ച് ആദ്യവാരം സ്‌ഥാനാർഥി പട്ടിക പുറത്തുവരുമെന്നും എംഎ ബേബി പറഞ്ഞു. മുഖ്യമന്ത്രി ആരെന്നത് ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ തീരുമാനിക്കുമെന്നും ബേബി പറഞ്ഞു.

പിണറായി വിജയൻ തന്നെ പാർട്ടിയെ നയിക്കണമെന്ന് സിപിഎം കേരള ഘടകം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. 75 വയസെന്ന പ്രായപരിധിയിൽ പിണറായിക്ക് നേരത്തെ പൊളിറ്റ് ബ്യൂറോയിൽ ഇളവ് നൽകിയിരുന്നു. അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പിബി വിലയിരുത്തി.

”എൽഡിഎഫ് സർക്കാരാണ് കേരളം ഭരിക്കുന്നത്. സർക്കാർ രാജ്യത്തിന് തന്നെ മറ്റൊരു മാതൃകയാണ് കേരളത്തിലൂടെ നൽകുന്നത്. ജനങ്ങൾ ഈ വികസന പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കും”- എംഎ ബേബി പറഞ്ഞു.

Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE