സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ; ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ

നാഷണൽ പെൻഷൻ സ്‌കീമിന് പകരമായി അഷ്വേർഡ് പെൻഷൻ സ്‌കീം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

By Senior Reporter, Malabar News
kerala government
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ ഉറപ്പാക്കി സർക്കാർ ഉത്തരവായി. നാഷണൽ പെൻഷൻ സ്‌കീമിന് പകരമായി അഷ്വേർഡ് പെൻഷൻ സ്‌കീം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് മിനിമം പെൻഷൻ ഉറപ്പാക്കുന്ന അഷ്വേർഡ് പെൻഷൻ സ്‌കീം 2026 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് ഉത്തരവിറക്കിയത്. 2026 ഏപ്രിൽ ഒന്നുമുതൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് അഷ്വേർഡ് പെൻഷൻ സ്‌കീമോ നാഷണൽ പെൻഷൻ സ്‌കീമോ തിരഞ്ഞെടുക്കാം.

നിൽവിൽ നാഷണൽ പെൻഷൻ സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ സ്‌കീം തിരഞ്ഞെടുക്കാനും അവസരമുണ്ട്. വിരമിക്കുന്ന സമയത്തെ അടിസ്‌ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും അഷ്വേർഡ് പെൻഷൻ സ്‌കീമിലെ പരമാവധി പെൻഷൻ തുക. ഇത് സംസ്‌ഥാന സർക്കാർ അനുവദിച്ചിട്ടുള്ള ശമ്പള സ്‌കെയിൽ അടിസ്‌ഥാനമാക്കി ആയിരിക്കും കണക്കുകൂട്ടുക.

ക്ഷാമാശ്വാസവും (ഡിആർ) ഇതിനോടൊപ്പം ഉണ്ടാകും. പരമാവധി പെൻഷൻ ലഭിക്കുന്നതിന് 30 വർഷത്തെ സേവനം പൂർത്തിയായിരിക്കണം. പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും അടങ്ങിയ ഉത്തരവുകൾ പ്രത്യേകമായി ഇറക്കും.

Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE