ന്യൂഡെൽഹി: ഇറാൻ-യുഎസ് സംഘർഷം നാലാം ദിവസത്തിലേക്ക് കടന്നതോടെ, പശ്ചിമേഷ്യൻ മേഖലയിലെ വ്യോമാതിർത്തികളിൽ അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും, ഇന്ത്യയും മിഡിൽ ഈസ്റ്റും തമ്മിലുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ ഭാഗികമായി പുനരാരംഭിച്ചു.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി പ്രത്യേക റിലീഫ് സർവീസുകളും ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും നിയന്ത്രണങ്ങളോടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. യാത്രക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ പ്രത്യേക നടപടികൾ ആരംഭിച്ചു.
ഇൻഡിഗോ: ഇന്ന് ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് പത്ത് പ്രത്യേക വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് ഇതിനകം അനുമതി ലഭിച്ചു.
ആകാശ എയർ: ഇന്നും നാളെയും മുംബൈ-ജിദ്ദ- മുംബൈ സെക്റ്ററിൽ പ്രത്യേക സർവീസുകൾ നടത്തുമെന്ന് അറിയിച്ചു.എന്നാൽ, അബുദാബി, ദോഹ കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മാർച്ച് നാലുവരെ നിർത്തിവെച്ചിരിക്കുകയാണ്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല








































