ഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണം, മറ്റൊരു ചർച്ചയ്‌ക്കും തയ്യാറല്ല; ട്രംപ്

ഇറാനിൽ തനിക്ക് സ്വീകാര്യമായ ഒരു പുതിയ നേതൃത്വം വരികയാണെങ്കിൽ തകർന്നുപോയ ഇറാന്റെ സമ്പദ്‌വ്യവസ്‌ഥയെ പുനർനിർമിക്കാനും കരുത്തുറ്റതാക്കാനും അമേരിക്കയും സഖ്യകക്ഷികളും സഹായിക്കുമെന്നും ട്രംപ് വാഗ്‌ദാനം ചെയ്‌തു.

By Senior Reporter, Malabar News
Donald-Trump
Ajwa Travels

വാഷിങ്ടൻ: ഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാന്റെ നിരുപാധിക കീഴടങ്ങൽ അല്ലാതെ മറ്റൊരു ചർച്ചയ്‌ക്കും താൻ തയ്യാറല്ലെന്നും ട്രംപ് പറഞ്ഞു. വെള്ളിയാഴ്‌ച ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ നിലപാട് വ്യക്‌തമാക്കിയത്.

ഇറാൻ തോൽവി സമ്മതിച്ച് കീഴടങ്ങണം. അതിന് ശേഷം ഇറാനിൽ തനിക്ക് സ്വീകാര്യമായ ഒരു പുതിയ നേതൃത്വം വരികയാണെങ്കിൽ തകർന്നുപോയ ഇറാന്റെ സമ്പദ്‌വ്യവസ്‌ഥയെ പുനർനിർമിക്കാനും കരുത്തുറ്റതാക്കാനും അമേരിക്കയും സഖ്യകക്ഷികളും സഹായിക്കുമെന്നും ട്രംപ് വാഗ്‌ദാനം ചെയ്‌തു. ഇറാനെ വീണ്ടും മഹത്തരമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.

അതേസമയം, ചില രാജ്യങ്ങൾ സമാധാനത്തിനായി മധ്യസ്‌ഥ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാനിയൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ അറിയിച്ചു. മേഖലയിൽ ശാശ്വതമായ സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും രാജ്യത്തിന്റെ അന്തസും പരമാധികാരവും ഇറാനിയൻ ജനതയെ ആക്രമിക്കുകയും സംഘർഷത്തിന് കാരണക്കാരായവർക്ക് എതിരെയുമാണ് നടപടി വേണ്ടതെന്നും പെസെഷ്‌കിയാൻ കൂട്ടിച്ചേർത്തു.

Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE