ഒരു രൂപയ്‌ക്ക് ഷൂ; ഇരച്ചെത്തി ആളുകൾ, കോഴിക്കോട് കടയ്‌ക്ക് മുന്നിൽ സംഘർഷം

സംഘർഷത്തെ തുടർന്ന് കടയുടമകളെ പോലീസ് കസ്‌റ്റഡിയിലെടുത്തു.

By Senior Reporter, Malabar News
shop-inauguration-clash-in-kozhikode
കടയ്‌ക്ക് മുന്നിലുള്ള ജനക്കൂട്ടം (Image Courtesy: Asianet News) Cropped By MN
Ajwa Travels

കോഴിക്കോട്: ഒരു രൂപയ്‌ക്ക് ഷൂ നൽകുമെന്ന വാഗ്‌ദാനത്തെ തുടർന്ന് കോഴിക്കോട് കടയ്‌ക്ക് മുന്നിൽ സംഘർഷം. വാഗ്‌ദാനം അറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ പരസ്യം നൽകിയത്.

നിരവധി പേരാണ് ഓഫർ ലഭിക്കാനായി എത്തിയത്. സംഘർഷത്തെ തുടർന്ന് കടയുടമകളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ട്രെൻഡ് ഫാക്‌ടറി എന്ന കടയുടമയാണ് ഓഫർ മുന്നോട്ടുവെച്ചത്. നേരത്തെ പ്രവർത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുന്ന സമയത്ത് എത്തുന്നവർക്ക് ഒരു രൂപയ്‌ക്ക്‌ ഷൂ നൽകാമെന്ന് ഓഫർ വാഗ്‌ദാനം ചെയ്യുകയായിരുന്നു.

ഇതോടെ പുലർച്ചെ മൂന്നുമണി മുതൽ ജെൻസി കുട്ടികൾ കടയ്‌ക്ക് മുന്നിൽ തമ്പടിച്ചു. രണ്ടുദിവസം മുമ്പാണ് പരസ്യം കണ്ടതെന്നും പുലർച്ചെ കൊടുത്തത് ശരിയായില്ലെന്നും കുട്ടികൾ പറയുന്നു.

ഒരു രൂപയുടെ നോട്ടുമായി എത്തുന്നവർക്കാണ് ഓഫർ ഉണ്ടായിരുന്നത്. കുട്ടികൾ പിരിഞ്ഞുപോവാത്തതിനാൽ പോലീസ് ലാത്തിവീശി. ഇന്ന് കട തുറക്കില്ലെന്നും ബോർഡ് വെച്ചു. ഇതോടെ പോലീസിനെതിരെ കുട്ടികൾ മുദ്രാവാക്യം വിളിച്ചു. നിലവിൽ കുട്ടികളെ പിരിച്ചുവിടുകയാണ് പോലീസ്.

Most Read| ‘സമ്മർദ്ദം ലഘൂകരിക്കാൻ’; റഷ്യൻ എണ്ണയിൽ ഇന്ത്യക്ക് ഇളവ് അനുവദിച്ചതിൽ ട്രംപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE