കട്ടപ്പന: ചെന്നൈയിൽ മർച്ചന്റ് നേവി കോഴ്‌സ് പഠിച്ചശേഷം ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയ യുവാവിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബത്തിന്റെ പരാതി. കട്ടപ്പന അയ്യപ്പൻകോവിൽ ആലടി ആഞ്ഞിലിമൂട്ടിൽ ജോസഫിന്റെയും ലൈസാമ്മയുടെയും മകൻ ജെറിൻ ജോസഫിനെയാണ് കുടുംബാംഗങ്ങൾക്ക് ബന്ധപ്പെടാൻ സാധിക്കാത്തത്.
ചെന്നൈയിലുള്ള രുദ്രാക്ഷ് മർച്ചന്റ് നേവി ഇൻസ്റിറ്റ്യൂട്ടിൽ നിന്ന് 2025 ജൂലൈ 27ന് ആണ് ജെറിൻ ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയത്. ഓഗസ്‌റ്റ് ഒന്നിന് കപ്പലിൽ കയറി. ഒമ്പത് മാസത്തെ ഇന്റേർഷിപ്പിനായിരുന്നു പോയത്. എന്നാൽ, ഇറാൻ-ഇസ്രയേൽ-യുഎസ് യുദ്ധം ആരംഭിച്ചതിന് ശേഷമാണ് ജെറിനുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നതെന്ന് കുടുംബം പറയുന്നു.
ഫെബ്രുവരി 27ന് രാത്രി ജെറിൻ കുടുംബാംഗങ്ങൾക്ക് മെസേജ് അയച്ചിരുന്നു. അതിനുശേഷം വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്‌തിട്ടില്ല. അങ്ങോട്ട് ബന്ധപ്പെടാനും സാധിക്കുന്നില്ല. കോളേജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ജെറിൻ സുരക്ഷിതനാണെന്നും യുദ്ധം കഴിഞ്ഞാലുടൻ തിരിച്ചെത്തുമെന്നുമാണ് അറിയിച്ചത്. ആശങ്കയിലായ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ





































