പുതിയ അണക്കെട്ട് അനുവദിക്കില്ല, കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയും; തമിഴ്‌നാട്

17ആം തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനത്തിനാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായത്. വന്ദേഭാരതം ഒഴിവാക്കി തമിഴ് തായ് വാഴ്‌ത്ത് (സംസ്‌ഥാന ഗാനം) ആലപിച്ചാണ് സഭ തുടങ്ങിയത്.

By Senior Reporter, Malabar News
Tamil Nadu CM Vijay
വിജയ്

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ. അറ്റകുറ്റപ്പണികളുമായി മുന്നോട്ട് പോകും. ജലനിരപ്പ് ഉയർത്തും. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്‌തമാക്കി.

നയപ്രഖ്യാപന പ്രസംഗത്തിലാണ് പ്രസ്‌താവന. 17ആം തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനത്തിനാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായത്. വന്ദേഭാരതം ഒഴിവാക്കി തമിഴ് തായ് വാഴ്‌ത്ത് (സംസ്‌ഥാന ഗാനം) ആലപിച്ചാണ് സഭ തുടങ്ങിയത്. സഭാ നടപടികൾക്കൊടുവിൽ ദേശീയഗാനവും ആലപിച്ചുകൊണ്ടാണ് പതിവ് കിഴ്‌വഴക്കം നിയമസഭ നിലനിർത്തിയത്.

കഴിഞ്ഞ മേയ് പത്തിന് മുഖ്യമന്ത്രിയായുള്ള വിജയ്‌യുടെ സത്യപ്രതിജ്‌ഞാ ഗാനങ്ങളുടെ ക്രമം തെറ്റിയതിനെച്ചൊല്ലി വലിയ രാഷ്‌ട്രീയ വിവാദം ഉയർന്ന പശ്‌ചാത്തലത്തിലാണ്‌ നടപടി. തമിഴ്‌നാട് അവകാശപ്പെട്ട നികുതി വരുമാന വിഹിതം കേന്ദ്രം കൃത്യമായും നീതിപൂർവമായും വിതരണം ചെയ്യണമെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE