കോഴിക്കോട്: നാദാപുരം ചെക്യാട് ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു. പുലിയാവ് അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സുഹദയുടെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെ പുളിയാവ് പുഴയിലാണ് സംഭവം.
വേവം പാലത്തിന് സമീപം പുതിയോട്ടിൽ താഴെ മയ്യഴി പുഴയുടെ ഭാഗമായ പുളിയാവ് പുഴയിൽ കുളിക്കാനിറങ്ങിയ ഇസയാണ് ആദ്യം കയത്തിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ല.
നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. എംഎൽഎമാരായ എംകെ. മുനീർ, ഇകെ, വിജയൻ, നാദാപുരത്തെ യുഡിഎഫ് സ്‌ഥാനാർഥി കെഎം. അഭിജിത്ത് തുടങ്ങിയവർ വിവരമറിഞ്ഞു ആശുപത്രിയിൽ എത്തിയിരുന്നു.
Most Read| ചരിത്രം കുറിച്ച് ആർട്ടെമിസ്-II ദൗത്യ സംഘം; സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി


































