നെക്‌സോണിന്റെ പുതിയ മോഡൽ പുറത്തിറക്കി ടാറ്റ. പനോരമിക് സൺറൂഫുള്ള ഇന്ത്യയിലെ ഏക മോഡൽ എന്ന പേരിലാണ് പുതിയ വേരിയന്റ് ടാറ്റ പുറത്തിറക്കിയത്. പത്തുലക്ഷം രൂപയാണ് വില. നിരവധി പ്രത്യേകതകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
പനോരമിക് സൺറൂഫുള്ള ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള കാറാണിത്. നേരത്തെ, പനോരമിക് സൺറൂഫ് 11.32 ലക്ഷം രൂപ വിലയുണ്ടായിരുന്ന ക്രിയേറ്റിവ്+ പിഎസ് ട്രിമ്മിൽ മുതലായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ, പുതിയ മോഡൽ വന്നതോടെ, അതിനേക്കാൾ 1.73 ലക്ഷം രൂപ കുറഞ്ഞ മോഡലിലും പനോരമിക് സൺറൂഫ് എത്തിയിരിക്കുന്നു.
പ്യുവർ പ്ളസ് പിഎസ് എന്ന പുതിയ മോഡലിന്റെ പെട്രോൾ മാനുവലിന് 9.59 ലക്ഷം രൂപയും, എഎംടിക്ക് 10.14 ലക്ഷം രൂപയും, ട്വിൻ സിലിണ്ടർ സിഎൻജിക്ക് 10.39 ലക്ഷം രൂപയും, ഡീസൽ എംടിക്ക് 10.54 ലക്ഷം രൂപയും, ഡീസൽ എഎംടിക്ക് 11.19 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില.
പനോരമിക് സൺറൂഫ് കൂടാതെ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ളേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച് സ്‌ക്രീൻ, ആറ് സ്‌പീക്കറുകൾ, പവേർഡ് ഓർവിഎം, എൽഇഡി ഹെഡ്‌ലാംപ്, റിയർപാർക്കിങ് ക്യാമറ, റെയിൻ സെൻസറിങ് വൈപ്പുകൾ എന്നിവയുമുണ്ട്. ഇതുവരെ പൂർണമായ ഫീച്ചർ ലിസ്‌റ്റ് കമ്പനി പുറത്തിറക്കിയിട്ടില്ല.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം






































