കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ജൂൺ ഒന്നുമുതൽ പുനരാരംഭിക്കുന്നു. ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചതായി ട്രാവൽ രംഗത്തുള്ളവർ അറിയിച്ചു. ആദ്യഘട്ടത്തിൽ ദിവസം ഒരു സർവീസ് എന്ന നിലയിലാകും എയർ ഇന്ത്യ എക്സ്പ്രസിന് അനുമതി ലഭിക്കുക.
പുലർച്ചെ നാലുമണിക്ക് രാത്രി 10 മണിക്കും ഇടയിലായിരിക്കും സർവീസുകൾ നടത്തുകയെന്നാണ് വിവരം. ഇസ്രയേൽ- ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ നിർത്തിവെച്ച സർവീസുകളുടെ ഷെഡ്യൂൾ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
Most Read| നവകേരള സദസിലെ മർദ്ദനം; അന്വേഷണത്തിന് അഞ്ചംഗ സംഘം, റിപ്പോർട് ഉടൻ


































