തിരുവനന്തപുരം: മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി ബോർഡ് പെൻഷൻ ഈമാസം 25 മുതൽ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വിഡി. സതീശൻ അറിയിച്ചു. പുതിയ മന്ത്രിസഭ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ പെൻഷൻ വിതരണമാണിത്.
ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും എന്നത് യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ഇതേക്കുറിച്ച് അടുത്ത മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. നിലവിൽ 2000 രൂപയാണ് ക്ഷേമ പെൻഷൻ. 62 ലക്ഷത്തോളം പേർക്കാണ് നൽകുന്നത്. ബാങ്ക് അക്കൗണ്ട് വഴിയും സഹകരണ ബാങ്കുകൾ വീടുകളിൽ നേരിട്ടുമാണ് പെൻഷൻ എത്തിക്കുന്നത്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ



































