കോഴിക്കോട്: വടക്കൻ ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസം നേരിടുമെന്ന് കെഎസ്ഇബി. കോഴിക്കോട് 400 കെവി സബ് സ്റ്റേഷനിലെ ട്രാൻസ്ഫോർമർ തകരാറായതിനെ തുടർന്നാണ് വൈദ്യുതി തടസം നേരിടുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.
തകരാർ പരിഹരിക്കാൻ മേയ് 25 വരെ സമയം വേണമെന്ന് പവർ ഗ്രിഡ് കോർപറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് പ്രധാനമായും വൈദ്യുതി തടസം നേരിടാൻ സാധ്യതയുള്ളത്. വൈദ്യുതി തടസം നേരിടാൻ സാധ്യതയുള്ളതിനാൽ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.
”പവർഗ്രിഡ് കോർപറേഷന്റെ (PGCIL) കോഴിക്കോട് 400 കെവി സബ് സ്റ്റേഷനിലെ മൂന്നാമത് എംവിഎ ട്രാൻസ്ഫോർമറിന്റെ 220 കെവി ബുഷിങ്ങിൽ തകരാർ സംഭവിച്ചിരുന്നു. ഈ ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപ്പണികൾക്ക് വൈദ്യുതി നിയന്ത്രണം വേണ്ടിവരും”- കെഎസ്ഇബി അറിയിച്ചു.
Most Read| രാജ്യസഭ; 24 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 18ന്





































