റോഷൻ മാത്യുവിന്റെ ക്രൈം ത്രില്ലർ ‘ഉയിർ’ ജൂൺ 26ന്

മലബാറിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്‌പദമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. ഇൻവെസ്‌റ്റിഗേഷൻ ക്രൈം ത്രില്ലറായ സിനിമ സംവിധാനം ചെയ്യുന്നത് എം. പത്‌മകുമാർ ആണ്.

By Senior Reporter, Malabar News
uyir-movie

റോഷൻ മാത്യുവിനെ കേന്ദ്രകഥാപാത്രമാക്കി എം. പത്‌മകുമാർ സംവിധാനം ചെയ്യുന്ന ഇൻവെസ്‌റ്റിഗേഷൻ ക്രൈം ത്രില്ലർ ‘ഉയിർ’ ജൂൺ 26ന് റിലീസ് ചെയ്യും. മലബാറിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്‌പദമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്.

വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് നിഖിൽ കെ മേനോനും, ‘ഇലവീഴാ പൂഞ്ചിറ’യുടെ സഹ എഴുത്തുകാരനും പോലീസ് ഉദ്യോഗസ്‌ഥനുമായ ഷാജി മാറോടും ചേർന്നാണ്.

അൻഷാദ് എന്ന പോലീസ് ഉദ്യോഗസ്‌ഥന്റെ ജീവിതത്തിലെ യഥാർഥ സംഭവങ്ങളാണ് സിനിമ പറയുന്നത്. കണ്ണൂർ ജില്ലയിലെ ധർമടം പോലീസ് സ്‌റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്‌പെക്‌ടർ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷൻ മാത്യു അവതരിപ്പിക്കുന്നത്. റോഷനോപ്പം ബൈജു സന്തോഷ് ഒരു മുഴുനീള കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

വിനീത് തട്ടിൽ, ദിവ്യ എം നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ലവിന ഇസ്രാനി, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേർ, മഹേഷ് ഷെട്ടി എന്നിവരും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

കൂർഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിങ്ങനെ അഞ്ച് വ്യത്യസ്‌ത ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ‘പൊറിഞ്ചു മറിയം ജോസ്’, ‘ഗരുഡൻ’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

മണികണ്ഠൻ അയ്യപ്പ സംഗീതവും പാശ്‌ചാത്തല സംഗീതവും, രാജൻ എബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു. ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ എന്നിവർക്ക് പുറമെ, നിരഞ്‌ജൻ ഭാരതിയും ഉമേഷ് പിലിക്കുഡേലുവും യഥാക്രമം ഇവരോടൊപ്പം ചിത്രത്തിന്റെ തമിഴ്-കന്നട ഗാനരചയിതാക്കളായി എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്.

പ്രൊഡക്ഷൻ ഡിസൈൻ: സാബുറാം, പ്രോമോ സോങ്ങ്: ചാൾസ് നസ്രേത്ത്, മേക്കപ്പ്: തവസി രാജ്, കോസ്‌റ്റ്യൂം: ആയിഷ ഷഫീർ സെയ്‌ത്‌, സ്‌റ്റൻണ്ട്: തവസി രാജ്, ക്രിയേറ്റീവ് ഹെഡ്: നിഖിൽ കെ മേനോൻ, സൗണ്ട് ഡിസൈൻ: അരുൺ വർമ്മ, വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക് പ്ളാന്റ് എൽഎൽപി, പിആർഒ: അപർണ ഗിരീഷ് തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.

Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE