രാജസ്‌ഥാനിൽ സ്ളീപ്പർ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; ഏഴുമരണം

രാജസ്‌ഥാനിലെ ദൗസയ്‌ക്ക് സമീപം ഡെൽഹി- മുംബൈ എക്‌സ്‌പ്രസ് വേയിലാണ് അപകടം. 22 പേർക്ക് പരിക്കേറ്റു

By Senior Reporter, Malabar News
Accident
Rep. Image

ന്യൂഡെൽഹി: രാജസ്‌ഥാനിലെ ദൗസയ്‌ക്ക് സമീപം ഡെൽഹി- മുംബൈ എക്‌സ്‌പ്രസ് വേയിൽ സ്ളീപ്പർ ബസ് വലിയ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു ഏഴുപേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. പുലർച്ചെ 2.30ഓടെയാണ് സംഭവം.

ഋഷികേശിൽ നിന്ന് മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ ഇരു വാഹനങ്ങൾക്കും തീപിടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്ളീപ്പർ ബർത്തിൽ കിടന്നിരുന്നവർ താഴേക്ക് വീണു. വീഴ്‌ചയിലാണ് രണ്ടുപേർ മരിച്ചത്. പൊള്ളലേറ്റാണ് അഞ്ചുപേർ മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ദൗസയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ യഥാർഥ കാരണം വ്യക്‌തമല്ല. എന്നാൽ, ഡ്രൈവർ ഉറങ്ങിപ്പോയതാവാമെന്ന് പോലീസ് സംശയിക്കുന്നു. അമിതവേഗതയിലാണ് ബസ് സഞ്ചരിച്ചതെന്ന വിവരവുമുണ്ട്. ഇതും അപകടത്തിന് ഇടയാക്കിയതായി കരുതുന്നു. അഗ്‌നിശമന സേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE