കോഴിക്കോട്: നിർമാണത്തിലിരിക്കുന്ന ഭൂഗർഭ മാലിന്യ ടാങ്കിൽ ജോലിക്കായി ഇറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് മുട്ടോളിയിലാണ് സംഭവം. പാലത്ത് പുതുക്കുടിയിൽ സിറാജാണ് (40) മരിച്ചത്.
മുട്ടോളി പയിമ്പ്ര റോഡിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിനാണ് മാലിന്യ ടാങ്ക് നിർമിക്കുന്നത്. രാവിലെ ജോലിക്കായി ഇതിനകത്ത് ഇറങ്ങിയപ്പോഴാണ് സിറാജ് അകത്ത് കുടുങ്ങിയത്. സിറാജിനെ രക്ഷിക്കാനായി ഇറങ്ങിയ പാലത്ത് സ്വദേശി സുനിൽ വിശ്വനാഥൻ എന്നയാളും ടാങ്കിനുള്ളിൽ കുടുങ്ങി. ഇയാൾക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് വെള്ളിമാടുകുന്നിൽ നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളാണ് ഇരുവരെയും പുറത്തെത്തിച്ചത്. ഫയർഫോഴ്‌സ് ജീവനക്കാർ സമയോചിതമായി സിപിആർ നൽകിയതിനാലാണ് സുനിലിന്റെ ജീവൻ രക്ഷിക്കാനായത്. അപ്പോഴേക്കും സിറാജ് മരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച സുനിലിന്റെ നില മെച്ചപ്പെട്ടു വരുന്നതായാണ് വിവരം.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്




































