ദുൽഖറിന്റെ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ; ‘ഐ ആം ഗെയിമി’ന്റെ ട്രെയിലർ പുറത്ത്

ഗാംബ്‌ളിംഗ്- ഗ്യാങ്സ്‌റ്റർ പോരാട്ടത്തിന്റെ കഥപറയുന്ന സിനിമ ഓഗസ്‌റ്റ് 20ന് ഓണം റിലീസായി തിയേറ്ററുകളിൽ എത്തും. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായാണ് 'ഐ ആം ഗെയിം' ഒരുങ്ങുന്നത്.

By Senior Reporter, Malabar News
I AM GAME malayalam movie

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ‘ഐ ആം ഗെയിമി’ന്റെ ട്രെയിലർ പുറത്ത്. ഗാംബ്‌ളിംഗ്- ഗ്യാങ്സ്‌റ്റർ പോരാട്ടത്തിന്റെ കഥപറയുന്ന സിനിമ ഓഗസ്‌റ്റ് 20ന് ഓണം റിലീസായി തിയേറ്ററുകളിൽ എത്തും. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായാണ് ‘ഐ ആം ഗെയിം’ ഒരുങ്ങുന്നത്.

നഹാസ് ഹിദായത്ത് ആണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്‌. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്‌മായിൽ അബൂബക്കർ, ബിലാൽ മൊയ്‌തു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.

ബെറ്റിങ് ലോകത്തിന്റെ കഥപറയുന്ന ചിത്രത്തിൽ കെട്ടിലും മട്ടിലും പുതുമയോടെയാണ് ദുൽഖർ എത്തുന്നത്. മലയാളം ഇതുവരെ പറയാത്ത ചൂതാട്ടലോകത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ദുൽഖറിനെ അതീവ സ്‌റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കരിയറിലെ തന്നെ ഏറ്റവും സ്‌റ്റൈലിഷ് കഥാപാത്രത്തെയാണ് താൻ ഇതിൽ അവതരിപ്പിക്കുന്നതെന്ന് ദുൽഖർ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മെഗാ ബ്‌ളാക്ക്ബസ്‌റ്റർ ഹിറ്റായ ലോകയ്‌ക്ക് ശേഷം വെഫെയർ ഫിലിംസിന്റെ ബാനറിൽ നിർമിച്ച് പുറത്തുവരാൻ പോകുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ, സെക്കൻഡ് പോസ്‌റ്റർ ഉൾപ്പടെയുള്ളവയ്‌ക്ക് സാമൂഹിക മാദ്ധ്യമങ്ങളിൽ വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്.

ദുൽഖറിന്റെ നാൽപതാം ചിത്രമാണിതെന്ന പ്രത്യേകതയും ഉണ്ട്. കയാദു ലോഹർ ആണ് നടി. ഇവരെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിൻ, കതിർ, പാർത്ഥ തിവാരി, സംയുക്‌ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്.

ആർഡിഎക്‌സ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഐ ആം ഗെയിം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ആക്ഷനും ഇമോഷനും ചേരുന്ന ഗംഭീര തിയേറ്റർ എക്‌സ്‌പീരിയൻസാകും ചിത്രം നൽകുക എന്നാണ് സൂചന.

Most Read| പിഴ അടച്ചില്ലേൽ ഇനി റോഡിലേക്ക് ഇറങ്ങാനാകില്ല, ലൈസെൻസും പുതുക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE