ശിവസൂര്യ എവിടെ? കണാതായിട്ട് ഒമ്പത് ദിവസം; അന്വേഷണം എസ്ഐടിക്ക്

മൊബൈൽ ഗെയിമിന് അടിമപ്പെട്ടതോടെഅച്ഛൻ ഫോൺ പിടിച്ചുവാങ്ങിയതിനെ തുടർന്നാണ് കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ പ്ളസ് ടു വിദ്യാർഥി ശിവസൂര്യ കാശിയിലേക്കെന്ന് കത്തെഴുതിവെച്ച് ഈമാസം എട്ടിന് നാടുവിട്ടത്.

By Senior Reporter, Malabar News
Sivasoorya Missing Case
ശിവസൂര്യ

കണ്ണൂർ: പെരിങ്ങത്തൂരിലെ പ്ളസ് ടു വിദ്യാർഥി ശിവസൂര്യയെ കണ്ടെത്താനായി തിരച്ചിൽ ഊർജിതം. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കണ്ണൂർ കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക് ഒമ്പത് ദിവസമായി.

മൊബൈൽ ഗെയിമിന് അടിമപ്പെട്ടിരുന്ന ശിവസൂര്യയുടെ ഫോൺ അച്ഛൻ പിടിച്ചുവാങ്ങിയതിനെ തുടർന്നാണ് കുട്ടി നാടുവിട്ടത്. കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോട് അലിയുമെന്നും കത്തെഴുതി വെച്ചായിരുന്നു കുട്ടി വീടുവിട്ടത്. ഈമാസം എട്ടാം തീയതി മുതലാണ് ശിവസൂര്യയെ കാണാതായത്.

സംസ്‌ഥാനത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ക്യാമറകൾ പരിശോധിച്ചിട്ടും കുട്ടി എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. തലശ്ശേരി എസ്‌പി സ്‌ക്വാഡും ചൊക്ളി പോലീസും നടത്തിയ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാലാണ് എസ്ഐടി രൂപീകരിച്ചത്.

സ്‌നിഫർ ഡോഗുകളെ ഉപയോഗിച്ച് കുട്ടിയുടെ വീട്ടിൽ വീണ്ടും പരിശോധന നടത്തി. പോലീസ് നായകൾ മണം പിടിച്ചു പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല. കുട്ടി ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതേത്തുടർന്ന് വീട്ടിൽ ചില പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

ഗെയിമിങ് പതിവായതിനെ തുടർന്നാണ് ശിവസൂര്യയുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി വയ്‌ക്കുന്നത്‌. ഗെയിമിങ് വഴി കുട്ടിക്ക് ചെറിയ തുകകൾ നഷ്‌ടപ്പെടുകയും ചെയ്‌തിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. കുട്ടി വീടുവിട്ടിറങ്ങിയ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ചെറുപ്പത്തിലേ അമ്മ മരിച്ച ശിവസൂര്യക്ക് അച്ഛൻ മാത്രമേ ഉള്ളൂ. 3000 രൂപയും രണ്ടു ജോഡി വസ്‌ത്രവും എടുത്താണ് ശിവസൂര്യ നാടുവിട്ടത്.

Most Read| പോസ്‌റ്റുകൾ നീക്കം ചെയ്യപ്പെട്ടത് സാങ്കേതിക പിഴവ് മൂലം, ആരും നിർദ്ദേശിച്ചില്ല; മെറ്റ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE