കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. നിയമസഭയിൽ വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് യുഡിഎഫ് എംഎൽഎമാർക്കെതിരെ നൽകിയ പരാതിയിലെ അവസാന കേസും ഹൈക്കോടതി റദ്ദാക്കി.
മുൻ എംഎൽഎ എടി ജോർജിനെതിരെ എൽഡിഎഫ് വനിതാ എംഎൽഎമാർ നൽകിയ പരാതിയാണ് റദ്ദാക്കിയത്. ഇതോടെ എംഎൽഎമാരെ യുഡിഎഫ് എംഎൽഎമാർ കയ്യേറ്റം ചെയ്‌തുവെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ചുള്ള കേസുകൾ അവസാനിച്ചു.
എംഎൽമാരായിരുന്ന ഡൊമനിക് പ്രസന്റേഷൻ, എംഎ വാഹിദ്, കെ. ശിവദാസൻ നായർ എന്നിവർക്കെതിരെയുള്ള കേസുകൾ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതേ സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ തന്നെയായിരുന്നു എടി ജോർജിനെതിരായ കേസും.
Most Read| ഓവുചാൽ നിർമാണത്തിനിടെ 18കാരന് ലഭിച്ചത് സ്വർണനിധി!

































