തിരുവനന്തപുരം: മുതിർന്ന മുസ്ലിം ലീഗ് നേതാവ് എംകെ മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ തീരുമാനം. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൽസരിക്കാതെ മാറിനിന്ന മുനീറിന് പദവി നൽകുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോൾ പാലിക്കുന്നത്. ബോർഡ്, കോർപറേഷൻ വിഭജനം വൈകുന്നതിനിടെയാണ് എംകെ മുനീറിന് ക്യാബിനറ്റ് പദവി നൽകാനുള്ള തീരുമാനമുണ്ടായത്. ലീഗുമായി നടത്തിയ പ്രാഥമിക ചർച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്.
ഭരണനിർവഹണ, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം എന്നിവ പഠിച്ച് ശുപാർശകൾ നൽകുകയാണ് കമ്മീഷന്റെ ചുമതല. വിഎസ് അച്യുതാനന്ദൻ ആയിരുന്നു മുൻ കമ്മീഷന്റെ അധ്യക്ഷൻ. 2021ൽ അനാരോഗ്യത്തെ തുടർന്നാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. രണ്ടാം പിണറായി സർക്കാരിൽ ആ പദവി ഉണ്ടായിരുന്നില്ല.
Most Read| ‘അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത



































