സമരം നടന്നത് ഗ്യാനേഷ് കുമാറിനെതിരെ, എസ്എഫ്ഐ എന്തിന് അക്രമം അഴിച്ചുവിട്ടു?

യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ എസ്എഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞതോടെ തലസ്‌ഥാനത്ത് ഇന്നലെ രാത്രി വൻ സംഘർഷമാണ് ഉണ്ടായത്. യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്‌റ്റലിന് സമീപത്ത് യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയതോടെ നഗരം യുദ്ധക്കളമായി.

By Senior Reporter, Malabar News
Minister OJ Janeesh
ഒജെ. ജനീഷ്

തൃശൂർ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിലേക്ക് എസ്എഫ്ഐ എന്തിനാണ് ബീയർകുപ്പി വലിച്ചെറിഞ്ഞതെന്ന ചോദ്യവുമായി മന്ത്രി ഒജെ ജനീഷ്. തലസ്‌ഥാനത്ത് ഇന്നലെ യൂത്ത് കോൺഗ്രസിന്റെ സമരം നടന്നത് ഗ്യാനേഷ് കുമാറിനെതിരെയാണ്, കേന്ദ്രത്തിന് നേരെയാണ്. അതിന് നേരെ എസ്എഫ്ഐ എന്തിനാണ് ആക്രമണം അഴിച്ചുവിട്ടതെന്നും മന്ത്രി ചോദിച്ചു.

യൂത്ത് കോൺഗ്രസ് മാർച്ചിന്റെ പിൻനിരയിലേക്കാണ് കല്ലെറിഞ്ഞത്. യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ വാഹനം എടുക്കാനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയപ്പോൾ വീണ്ടും കല്ലെറിഞ്ഞതായി ജനീഷ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ എസ്എഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞതോടെ തലസ്‌ഥാനത്ത് ഇന്നലെ രാത്രി വൻ സംഘർഷമാണ് ഉണ്ടായത്. യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്‌റ്റലിന് സമീപത്ത് യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയതോടെ നഗരം യുദ്ധക്കളമായി.

കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പ്രവർത്തകരെ പിടിച്ചുവിടാനും സംഘർഷാവസ്‌ഥ ഒഴിവാക്കാനും പോലീസിനായില്ല. തുടർന്ന് ഹോസ്‌റ്റലിന് ഉള്ളിലേക്ക് കയറിയ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. സംഘർഷത്തിൽ പോലീസുകാർക്കും വിദ്യാർഥികൾക്കും പരിക്കേറ്റു.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE