അനുനയ നീക്കം ഫലം കണ്ടു; ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും

ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ശ്രീലേഖയുമായി ചർച്ച നടത്തിയിരുന്നു.

By Senior Reporter, Malabar News
R. Sreelekha
ആർ. ശ്രീലേഖ

തിരുവനന്തപുരം: ആർ ശ്രീലേഖ രാജി പ്രഖ്യാപനം പിൻവലിച്ചേക്കുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് നടത്തിയ അനുനയ ശ്രമങ്ങൾ ഫലം കണ്ടെന്നാണ് വിവരം. ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ശ്രീലേഖയുമായി ചർച്ച നടത്തിയിരുന്നു.

ശ്രീലേഖ രാജിവെച്ചാൽ തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടാവുമെന്ന് വിലയിരുത്തിയാണ് കേന്ദ്ര നേതൃത്വം അതിവേഗം ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിയത്. അതേസമയം, ചർച്ചയിൽ പുരോഗതി ഉണ്ടായതായി ബിജെപി വൃത്തങ്ങൾ പറഞ്ഞു. രാജി തീരുമാനം അറിയിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച സന്ദേശം ശ്രീലേഖ ഡിലീറ്റ് ചെയ്‌തിട്ടുണ്ട്‌.

ആർ ശ്രീലേഖ ശാസ്‌തമംഗലം വാർഡിലെ ബിജെപി കൗൺസിലർ സ്‌ഥാനം രാജിവെക്കുന്നുവെന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. മേയർ സ്‌ഥാനം നൽകാത്തതിലുള്ള കടുത്ത അതൃപ്‌തിയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം. ബിജെപി നേതൃത്വവുമായി ശ്രീലേഖയ്‌ക്ക് തുടക്കം മുതൽ പലതരത്തിലുള്ള അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കോർപറേഷൻ തിരഞ്ഞെടുപ്പിന് ശേഷം മേയർ സ്‌ഥാനം നൽകാത്തതിൽ ശ്രീലേഖയ്‌ക്ക് അതൃപ്‌തി ഉണ്ടായിരുന്നു. പ്രചാരണ ഘട്ടത്തിൽ ശ്രീലേഖയെ പാർട്ടി ഉയർത്തിക്കാട്ടിയെങ്കിലും അതിനുശേഷം അവരെ ഒഴിവാക്കി വിവി രാജേഷിനെ മേയറാക്കി നിശ്‌ചയിക്കുകയായിരുന്നു.

ശ്രീലേഖയുടെ രാജിപ്രഖ്യാപനത്തോടെ കോർപറേഷനിൽ ബിജെപിയുടെ നില പരുങ്ങലിലായി. 101 അംഗ കൗൺസിലിൽ ഒരു സ്വാതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളായിരുന്നു എൻഡിഎയ്‌ക്കുള്ളത്‌. ശ്രീലേഖയുടെ രാജിയോടെ ബിജെപി കൗൺസിലർമാരുടെ എണ്ണം 49 ആയി ചുരുങ്ങുകയും ആകെ സീറ്റുകളുടെ എണ്ണം 50 ആകുകയും ചെയ്യും. ശ്രീലേഖ രാജി പിൻവലിച്ചാൽ ബിജെപിക്ക് ആശ്വസിക്കാം.

Most Read| പോലീസ് യൂണിഫോമിൽ മകൾ; കോവിഡ് കവർന്ന അമ്മയുടെ ആഗ്രഹ സഫലീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE