കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ കിളിമാനൂർ മുളയ്ക്കളത്തുകാവ് അൻസാർ- സീന ദമ്പതികളുടെ മകൻ ആഷിഖിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മെഡിക്കൽ കോളേജിലെ അവസാനവർഷ വിദ്യാർഥിയായ യുവാവിനെ കഴിഞ്ഞ രണ്ടു ദിവസമായി കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് കല്ലമ്പലത്ത് ദേശീയപാതയുടെ നിർമാണം നടക്കുന്ന നടക്കുന്ന റോഡരികിൽ നിർത്തിയിട്ട കാറിൽ ഇന്നലെ രാത്രി ആഷിഖിന്റെ മൃതദേഹം കണ്ടെത്തിയത്.
കാറിനുള്ളിൽ ചാർക്കോൾ പോലുള്ള വസ്തു കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പോലീസ് മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































