നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം; രണ്ടുദിവസമായി കാണാനില്ലായിരുന്നു

കിളിമാനൂർ മുളയ്‌ക്കളത്തുകാവ് അൻസാർ- സീന ദമ്പതികളുടെ മകൻ ആഷിഖാണ് മരിച്ചത്.

By Senior Reporter, Malabar News
death
Rep. Image

കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ കിളിമാനൂർ മുളയ്‌ക്കളത്തുകാവ് അൻസാർ- സീന ദമ്പതികളുടെ മകൻ ആഷിഖിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മെഡിക്കൽ കോളേജിലെ അവസാനവർഷ വിദ്യാർഥിയായ യുവാവിനെ കഴിഞ്ഞ രണ്ടു ദിവസമായി കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് കല്ലമ്പലത്ത് ദേശീയപാതയുടെ നിർമാണം നടക്കുന്ന നടക്കുന്ന റോഡരികിൽ നിർത്തിയിട്ട കാറിൽ ഇന്നലെ രാത്രി ആഷിഖിന്റെ മൃതദേഹം കണ്ടെത്തിയത്.

കാറിനുള്ളിൽ ചാർക്കോൾ പോലുള്ള വസ്‌തു കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം പോലീസ് മൃതദേഹം പോസ്‌റ്റുമോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE