തിരുവനന്തപുരം കോർപറേഷൻ വ്യാജ ഒപ്പ്; മേയർ ഉൾപ്പടെ മൂന്നുപേർക്കെതിരെ കേസ്

തിരുവനന്തപുരം കോർപറേഷൻ ഭരണം നിലനിർത്താനായി ബിജെപി കൗൺസിലർ ആർ സുഗതന്റെ വ്യാജ ഒപ്പ് ഹാജർ ബുക്കിൽ രേഖപ്പെടുത്തിയ പരാതിയിലാണ് നടപടി. മേയർ വിവി രാജേഷ്, വാഴോട്ടുകോണം കൗൺസിലർ സുഗതൻ, കോർപറേഷൻ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസ്.

By Senior Reporter, Malabar News
VV Rajesh
വിവി രാജേഷ്

തിരുവനന്തപുരം: കോർപറേഷനിലെ വ്യാജ ഒപ്പ് പരാതിയിൽ കേസെടുത്ത് പോലീസ്. തിരുവനന്തപുരം കോർപറേഷൻ ഭരണം നിലനിർത്താനായി ബിജെപി കൗൺസിലർ ആർ സുഗതന്റെ വ്യാജ ഒപ്പ് ഹാജർ ബുക്കിൽ രേഖപ്പെടുത്തിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്.

മേയർ വിവി രാജേഷ്, വാഴോട്ടുകോണം കൗൺസിലർ സുഗതൻ, കോർപറേഷൻ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസ്. സിപിഎം നേതാവ് എസ്‌പി ദീപക്കിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ കേസ് രജിസ്‌റ്റർ ചെയ്‌തത്‌. കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോൺമെന്റ് അസിസ്‌റ്റന്റ്‌ കമ്മീഷണർ പ്രാഥമിക പരിശോധനക്ക് ശേഷം കമ്മീഷണർക്ക് റിപ്പോർട് നൽകിയിരുന്നു.

വിവി രാജേഷാണ് കേസിലെ ഒന്നാം പ്രതി, സുഗതൻ രണ്ടാം പ്രതിയും കോർപറേഷൻ സെക്രട്ടറി മൂന്നാം പ്രതിയുമാണ്. വ്യാജരേഖ ചമയ്‌ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ ഉടൻ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. സുഗതന്റെ ഒപ്പ് വിവി രാജേഷും സെക്രട്ടറിയും ചേർന്ന് വ്യാജമായി രേഖപ്പെടുത്തിയെന്നാണ് എഫ്‌ഐആർ.

കോർപറേഷൻ ഭരണം നിലനിർത്തുന്നതിനായി പ്രതികൾ ഗൂഢാലോചന നടത്തി വ്യാജ ഒപ്പിട്ടെന്നും ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 എന്നീ ദിവസങ്ങളിലെ കൗൺസിൽ യോഗങ്ങളിലാണ് വ്യാജ ഒപ്പിട്ടതെന്നും എഫ്‌ഐആറിൽ പറയുന്നു. സുഗതൻ ഒളിവിലായിരുന്നപ്പോൾ നടന്ന കൗൺസിൽ യോഗങ്ങളിൽ ഇയാൾ പങ്കെടുത്തിരുന്നുവെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇത്.

Most Read| ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE