മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് നാലുമരണം; മരിച്ചവരിൽ മലയാളികളും

യാത്രക്കാരായ ബേപ്പൂർ സ്വദേശി അഫ്‌താബ്, മാങ്കാവ് സ്വദേശി സജേഷ്, ഡ്രൈവർ മൈസൂരു സ്വദേശി സുനിൽ,  ക്ളീനർ മലയാളിയായ സുഹൈൽ എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
Accident
Rep. Image

ബെംഗളൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസും ലോറിയും കൂട്ടിയിടിച്ച് നാലുമരണം. മൈസൂരുവിന് സമീപം ഹുൻസൂർ പെരിയ പട്ടണയിൽ ഇന്ന് പുലർച്ചെ 3.45ഓടെയാണ് അപകടം. യാത്രക്കാരായ ബേപ്പൂർ സ്വദേശി അഫ്‌താബ്, മാങ്കാവ് സ്വദേശി സജേഷ്, ഡ്രൈവർ മൈസൂരു സ്വദേശി സുനിൽ,  ക്ളീനർ മലയാളിയായ സുഹൈൽ എന്നിവരാണ് മരിച്ചത്.

കാവേരി എന്ന സ്ളീപ്പർ ബസ് എതിർദിശയിൽ നിന്നുവന്ന ചരക്കുലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസിന്റെ ഡ്രൈവറും ക്ളീനറും ഉൾപ്പടെ മരിച്ചവരിൽപ്പെടുന്നുണ്ട്.

പരിക്കേറ്റവരെ ഹുൻസൂരിലെയും മൈസൂരുവിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. റോഡിൽ മരം വീണ് കിടന്നിരുന്നതിനാൽ അതുവഴി വന്ന ലോറി വലതുവശത്തേക്ക് വെട്ടിച്ചു മാറ്റിയപ്പോഴാണ് എതിർദിശയിൽ നിന്ന് വന്ന ബസിലേക്ക് ഇടിച്ചുകയറിയതെന്നാണ് വിവരം.

Most Read| എസ്എസ്ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; പുതിയ വോട്ടർമാരെ ചേർക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE