കിഫ്‌ബി കടമെടുപ്പ് ധനമന്ത്രിയുടെ ആശങ്ക മറികടന്ന്; ബാലഗോപാലിന്റെ ഫയൽ പുറത്ത്

കടമെടുക്കുന്നത് ധനസ്‌ഥിതിയെ ബാധിക്കുമെന്ന് ആശങ്ക അറിയിച്ചുകൊണ്ട് ബാലഗോപാൽ എഴുതിയ ഫയൽ പുറത്തുവന്നു.

By Senior Reporter, Malabar News
KN Balagopal

തിരുവനന്തപുരം: ഇടതു സർക്കാറിന്റെ കിഫ്‌ബി കടമെടുപ്പ് മുൻ ധനകാര്യ മന്ത്രി കെഎൻ ബാലഗോപാലിന്റെ ആശങ്ക മറികടന്നെന്ന് റിപ്പോർട്. കടമെടുക്കുന്നത് ധനസ്‌ഥിതിയെ ബാധിക്കുമെന്ന് ആശങ്ക അറിയിച്ചുകൊണ്ട് ബാലഗോപാൽ എഴുതിയ ഫയൽ പുറത്തുവന്നു. 2023 സെപ്‌തംബറിൽ എഴുതിയ നോട്ടാണ് പുറത്തുവന്നത്.

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്നും അനുകൂല നിലപാട് വന്നാൽ മാത്രമേ അധിക കടമെടുപ്പും ഗ്യാരണ്ടിയും നിർദ്ദേശിച്ച പ്രകാരം നടപ്പിലാക്കാൻ കഴിയുകയുള്ളൂ. ഇക്കാര്യം മുഖ്യമന്ത്രി പരിശോധിക്കണമെന്നും നോട്ടിൽ പറയുന്നു. എന്നാൽ, ഈ ആശങ്ക മറികടന്നാണ് കടമെടുപ്പുമായി മുന്നോട്ടുപോകാൻ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചത്.

കഴിഞ്ഞദിവസം കിഫ്‌ബി മസാല ബോണ്ടിൽ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിർപ്പ് അറിയിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടോം ജോസും മനോജ് ജോഷിയും എതിർപ്പ് അറിയിച്ചതിന്റെ മിനുട്‌സിന്റെ പകർപ്പ് പുറത്തുവന്നു. കിഫ്ബിയുടെ ബോർഡ് യോഗത്തിലായിരുന്നു ഇരുവരും എതിർപ്പ് അറിയിച്ചത്.

ആഭ്യന്തര വിപണിയിൽ നിന്ന് വായ്‌പ എടുക്കുന്നതിനേക്കാൾ ഉയർന്ന പലിശ നൽകേണ്ടി വരുമെന്നും ഹെഡ്‌ജ്‌ ചെയ്യാത്ത ബാധ്യതകൾ ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ഉദ്യോഗസ്‌ഥർ ചൂണ്ടിക്കാണിച്ചിരുന്നു. കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രി വിഡി സതീശനും ഉന്നയിച്ചിരിക്കുന്നത്.

കിഫ്ബിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിദഗ്‌ധ സമിതി റിപ്പോർട്ടിലുള്ളത് ഗുരുതര നിരീക്ഷണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ നടന്നെന്നും കണ്ടെത്തിയിട്ടുണ്ട്. കിഫ്‌ബി വായ്‌പയ്‌ക്ക് സർക്കാർ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിർദ്ദേശം മറികടന്നത് റൂൾസ് ഓഫ് ബിസിനസ് ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

13,103 കോടി രൂപയാണ് കിഫ്‌ബി വഴി അധിക ബാധ്യത വന്നത്. മസാല ബോണ്ട് വഴി നഷ്‌ടമുണ്ടായത് 181 കോടി രൂപയാണ്. സർക്കാർ വായ്‌പ എടുക്കുമായിരുന്നെങ്കിൽ ഉണ്ടാകുന്നതിനേക്കാൾ 369 കോടി പ്രതിവർഷ അധിക പലിശ ഉണ്ടായി. ഭൂമി ഏറ്റെടുക്കൽ പകുതിയിലധികം നടന്നത് കണ്ണൂരിലാണ്. 1000 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ 50 ഏക്കർ മാത്രമാണ് ഉപയോഗിച്ചത്. ബാക്കി വെറുതെ ഇട്ടിരിക്കുകയാണ്.

അഞ്ചിരട്ടി തുകയ്‌ക്കാണ് ഭൂമി ഏറ്റെടുത്തിരിക്കുന്നത്. വീണ്ടും 4000 ഏക്കർ ഏറ്റെടുക്കാൻ വിജ്‌ഞാപനം പുറപ്പെടുവിച്ചു. എന്തിനാണ് ഇത്രയും ഭൂമി വലിയ വില നൽകി കണ്ണൂരിൽ ഏറ്റെടുത്തതെന്ന് ആർക്കും അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണം മറികടന്ന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്‌ബി പ്രവർത്തിച്ചത്.

കിഫ്‌ബി മുൻ സിഇഒ ഇരട്ട പദവി വഹിച്ചു. കൺസൾട്ടൻസിക്ക് പണം നൽകിയതിലും വ്യക്‌തമായ ക്രമക്കേട് നടന്നു. സർക്കാർ നൽകുന്ന തുക മുഴുവൻ വായ്‌പകളുടെ തിരിച്ചടവിന് വേണ്ടിയാണ് ഉപയോഗിച്ചത്. സർക്കാർ നൽകിയ 99.4 ശതമാനവും ചെലവഴിച്ചത് വായ്‌പാ തിരിച്ചടവിന് വേണ്ടിയാണ്. കിഫ്ബിയെ കുറിച്ച് പഠിച്ച മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി സുധാപിള്ള അധ്യക്ഷയായ സമിതിയുടെ റിപ്പോർട് വായിച്ചാൽ ഞെട്ടിപ്പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Read| ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE