നടൻ ടൈഗർ ഷ്‌റോഫിന് നേരെ വെടിവയ്‌പ്പ്; മൂന്നുപേർ പിടിയിൽ

ഞായറാഴ്‌ച വൈകീട്ടാണ് മുംബൈയിലെ ജുഹുവിൽ ടൈഗർ ഷ്‌റോഫിന് നേരെ വധശ്രമമുണ്ടായത്. വെടിവയ്‌പ്പിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയ് ഗ്യാങ് ഏറ്റെടുത്തിട്ടുണ്ട്. സൽമാൻ ഖാനുമായുള്ള സൗഹൃദമാണ് ടൈഗർ ഷ്‌റോഫിനെ ലക്ഷ്യമിടാൻ കാരണമെന്നാണ് നിഗമനം.

By Senior Reporter, Malabar News
Tiger Shroff
ടൈഗർ ഷ്‌റോഫ്

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. പ്രതികളിൽ രണ്ടുപേർ ഹരിയാന സ്വദേശികളും ഒരാൾ മഹാരാഷ്‌ട്ര സ്വദേശിയുമാണ്. ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ രാജസ്‌ഥാനിലെ കോട്ടയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

മൂവരും ഗുണ്ടാസംഘമായ ബിഷ്‌ണോയ് സംഘത്തിൽപ്പെട്ടവരാണ്. പിടിയിലായവരിൽ രണ്ടുപേർ കൊലയാളികളെ വാടകയ്‌ക്ക് എടുത്തവരും മൂന്നാമത്തെയാൾ വെടിവയ്‌പ്പിന് ശേഷം രക്ഷപ്പെടാൻ സഹായിച്ചയാളുമാണ്. 22-കാരനായ ഹൃത്വിക് കുമാർ, 18കാരനായ റെഹാൻ, 17കാരനായ മറ്റൊരാൾ എന്നിവരാണ് പിടിയിലായത്.

ഞായറാഴ്‌ച വൈകീട്ടാണ് മുംബൈയിലെ ജുഹുവിൽ ടൈഗറിന് നേരെ വധശ്രമമുണ്ടായത്. നടൻ രാത്രി ജുഹുവിലെ ഫുട്‍ബോൾ ഗ്രൗഡിൽ നിന്ന് കാറിൽ മടങ്ങവേ മോട്ടോർ സൈക്കിളിലെത്തിയ മൂന്നുപേർ വെടിയുതിർക്കുകയായിരുന്നു. ഷ്‌റോഫ് വെടിയേൽക്കാതെ രക്ഷപ്പെട്ടെങ്കിലും കാർ ഡ്രൈവർക്കും ഒരു ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റു.

ഏഴുവട്ടം വെടിവെച്ചതായാണ്‌ പോലീസ് പറയുന്നത്. പിന്നാലെ അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. നെഞ്ചിൽ പരിക്കേറ്റ ഡ്രൈവറെ മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിവയ്‌പ്പിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയ് ഗ്യാങ് ഏറ്റെടുത്തിട്ടുണ്ട്.

സംഘാംഗങ്ങളായ അനിൽ പണ്ഡിറ്റും ഹർമൻ സന്ധുവും ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സൽമാൻ ഖാനുമായുള്ള സൗഹൃദമാണ് ടൈഗർ ഷ്‌റോഫിനെ ലക്ഷ്യമിടാൻ കാരണമെന്നാണ് നിഗമനം. ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ബിഷ്ണോയ്, സൽമാൻ ഖാനെ വധിക്കുമെന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണത്തിനായി 15 അംഗ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അതിനിടെ, പരിക്കേറ്റ ടൈഗർ ഷ്‌റോഫിന്റെ ചിത്രങ്ങൾ പുറത്തുവന്നു. വസതിയിലെത്തിയ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയോട് മാസം സംസാരിക്കുന്നതാണ് ചിത്രത്തിൽ. നടന്റെ ശരീരത്തിൽ പലയിടത്തും ഡ്രസ്സിങും വലതു കൈയിൽ ബാൻഡേജും കാണാം. തോളിലും നെഞ്ചിലുമാണ് ഡ്രസ്സിങ് ചെയ്‌തിരിക്കുന്നത്‌.

ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കില്ലെന്നും ഗുണ്ടായിസം സർക്കാർ അവസാനിപ്പിക്കണമെന്നും ഏക്‌നാഥ് ഷിൻഡെ മാദ്ധ്യമങ്ങളോട് പറഞ്ഞു. വെടിവയ്‌പ്പിനിടെ കാറിന്റെ പൊട്ടിയ ചില്ലുകൾ തറച്ചാണ് നടന് പരിക്കേറ്റതെന്നും അദ്ദേഹം വ്യക്‌തമാക്കി.

Most Read| ലോകത്ത് കോളറ മരണങ്ങളിൽ 30% വർധനവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE