ആശാ ശരത്ത്, ഇർഷാദ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജ്മൽ ആർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സറാഫസ്’ന്റെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു. കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ഒരു ആംഗ്ളോ ഇന്ത്യൻ കുടുംബത്തിന്റെ ജീവിത കഥയാണ് സിനിമ പറയുന്നത്.
ചാരങ്കാട്ട് അശോക് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ചാരങ്കാട്ട് അശോകനും പ്രവാസി ഭാരത് സിനിമാസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയോര ഗ്രാമത്തിൽ ജീവിക്കുന്ന ആംഗ്ളോ ഇന്ത്യൻ സ്ത്രീയായ സറാഫസിന്റെയും മകൻ ജോയ്സിന്റെയും അവരുടെ സുഹൃത്തുക്കളുടെയും ജീവിതത്തിൽ നടക്കുന്ന സംഭവബഹുലമായ കഥയാണ് സിനിമയുടെ പ്രമേയം.
ജഗദീഷ്, ജോൺ വിജയ്, ശ്രീകാന്ത് മധുപാൽ, ജോർജ് മര്യൻ, പ്രവീണ, നന്ദു പൊതുവാൾ, ഷൈനി വിജയൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. നൗഷാദ് ഷെരീഫ് ചഗ്രഹണവും രതീഷ് രാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. അനുകുട്ടൻ ഏറ്റുമാനൂരാണ് പ്രോജക്ട് ഡിസൈനർ.ഗൗതം വിൻസെന്റ് സംഗീത സംവിധാനം നിർവഹിക്കുന്നു. മുത്തുവും ശ്രീലക്ഷമി എസുമാണ് ഗാനരചയിതാക്കൾ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ശ്യാം തുറവൂർ, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂർ, കലാസംവിധാനം- അസീസ് കരുവാരക്കുണ്ട്, വസ്ത്രാലങ്കാരം- ബബിഷ, പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് കുമാർ കെജി, സംഘട്ടനം- മാഫിയ ശശി, ഫീനിക്സ് പ്രഭു, പിആർഒ- എഎസ് ദിനേശ്, സതീഷ് എരിയാളത്ത്, ഡിജിറ്റൽ പിആർഒ- അഖിൽ ജോസഫ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറ പ്രവർത്തകർ.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്തമാക്കി വിഡി സതീശൻ


































