മസ്ക്കറ്റ് : ക്വാറന്റൈന് കാലാവധിയില്‍ ഇളവ് നല്കി ഒമാന്‍. ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ 7 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും. ഇത് സംബന്ധിച്ച് സുപ്രീം കമ്മറ്റിയുടെ ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത് നിന്നും ഒമാനില്‍ എത്തുന്ന ആളുകള്‍ യാത്രക്ക് പുറപ്പെടുന്നതിന് മുന്‍പ് 96 മണിക്കൂറിനിടെ കോവിഡ് പരിശോധന നടത്തണം. നെഗറ്റീവ് ആകുന്ന ആളുകള്‍ക്ക് മാത്രമേ പ്രവേശനം നല്‍കുകയുള്ളൂ.
യാത്രക്കാർ ഒമാനില്‍ എത്തിയ ശേഷം വിമാനത്താവളത്തില്‍ വച്ച് വീണ്ടും കോവിഡ് പരിശോധനക്ക് വിധേയരാകണം. തുടര്‍ന്ന് ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈന് കാലാവധി കഴിഞ്ഞ ശേഷം എട്ടാം ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തണം. പരിശോധന ഫലം നെഗറ്റീവ് ആയാല്‍ ക്വാറന്റൈന് അവസാനിപ്പിക്കാം എന്നും സുപ്രീം കമ്മിറ്റി അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
Read also : രോഗമുക്തിയില്‍ ഉയര്‍ച്ച; യുഎഇയില്‍ നിലവില്‍ 2903 പേര് മാത്രം ചികില്‍സയില്‍