പെരുമ്പാവൂര്‍: ഇതരസംസ്‌ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ തലക്കടിച്ച് കൊലപ്പെടുത്തി. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി മണി (35) ആണ് മരിച്ചത്. കേസില്‍ രണ്ടു പേര്‍ കസ്‌റ്റഡിയിലായി.
മണിയെ തൂമ്പക്കൈ കൊണ്ട് അടിച്ച് കൊലപ്പെടുത്തുക ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പെരുമ്പാവൂരില്‍ അക്രമ പരമ്പരകള്‍ തുടര്‍ക്കഥ ആകുകയാണ്. ഇന്ന് രാവിലെ പെരുമ്പാവൂരിനെ നടുക്കി ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതക വാര്‍ത്തയും പുറത്തു വന്നത്.
ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ വെടിവെപ്പ് നടന്നതായും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പെരുമ്പാവൂര്‍ സ്വദേശി ആദില്‍ ഷാക്കാണ് വെടിയേറ്റത്. തണ്ടേക്കാട് മഠത്തുംപടി നിസാര്‍, മിച്ചു തുടങ്ങി ആറുപേര്‍ തമ്മിലാണ് വെടിവെപ്പ് നടന്നത്. വെടിയേറ്റ ആദിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നെഞ്ചിലാണ് വെടിയേറ്റത്.
Read Also: നിലമ്പൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു


































