തിരുവനന്തപുരം: പ്രതിദിന വാര്‍ത്താ സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളോട് നേരിട്ട് സംവദിക്കാനായി ആരംഭിച്ചതാണ് പ്രതിദിന വാർത്താ സമ്മേളനം. തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രസ്താവനകള്‍ അനുവദനീയമല്ല എന്നതിനാലാണ് വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ടത്.
സര്‍ക്കാര്‍ സംവിധാനം ഒഴിവാക്കി വാര്‍ത്താ സമ്മേളനം പുനരാരംഭിക്കാനുള്ള നടപടികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആലോചിക്കുന്നുണ്ട്. പെരുമാറ്റ ചട്ടമുള്ളതിനാല്‍ ഓഫീസ്, ഔദ്യോഗിക വസതി എന്നിവിടങ്ങളില്‍ നിന്ന് രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കില്ല. പബ്ളിക് റിലേഷന്‍ ഡിപാര്‍ട്ട്മെന്റ് വഴിയുള്ള മറുപടികള്‍ക്കും വിലക്കുണ്ട്.
Read also: കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി