കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്) പരീക്ഷയെഴുതാന്‍ ഗസറ്റഡ് റാങ്കിലുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും അനുമതി നല്‍കിയത് സുപ്രീംകോടതി ശരിവെച്ചു. അധ്യാപകര്‍ക്ക് അനുമതി നല്കിയ ഹൈക്കോടതി വിധി ശരിവെച്ച്, അതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ജസ്റ്റിസ് എസ് അബ്ദുൾ നസീര്‍ അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു.
National News: ഒവൈസിക്ക് നൽകുന്ന ഓരോ വോട്ടും ഇന്ത്യക്ക് എതിരെയുള്ളത്; തേജസ്വി സൂര്യ
ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ ഉദ്യേശിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭരണപരിചയമില്ലെന്ന കാരണം പറഞ്ഞാണ് ഗസറ്റഡ് റാങ്കിലുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ കെഎഎസ് പരീക്ഷ എഴുതുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയത്. എന്നാല്‍, ഈ തീരുമാനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.