തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസി(കെഎഎസ്)ലെ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു. പിഎസ്‌സി ചെയർമാൻ എംകെ സക്കീർ തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് റാങ്ക് ലിസ്‌റ്റ് പ്രഖ്യാപിച്ചത്. മൂന്ന് സ്ട്രീമുകളിലായി നടന്ന പരീക്ഷ ആയതിനാൽ തന്നെ 3 റാങ്ക് ലിസ്‌റ്റുകളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഇവയിൽ ആദ്യ റാങ്കുകൾ നേടിയിരിക്കുന്നത് വനിതകളാണ്. കൂടാതെ 105 പേർക്ക് മൂന്ന് സ്ട്രീമുകളിലായി നിയമന ശുപാർശ നൽകിയിട്ടുണ്ട്. ഇവർ നവംബർ ഒന്നാം തീയതി മുതൽ ജോലിക്ക് കയറും.
ഒന്നാം സ്ട്രീമിൽ ആദ്യ റാങ്ക് നേടിയത് മാലിനി എസ് ആണ്. രണ്ടാം സ്ട്രീമിൽ അഖില ചാക്കോയും, മൂന്നാം സ്ട്രീമിൽ അനൂപ് കുമാറും ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. സിവിൽ സർവീസിന് സമാനമായി സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന ഭരണ സർവീസാണ് കെഎഎസ്.
Read also: മലപ്പുറം ജില്ലയുടെ വികസനം; നാളെ ‘വികസനരേഖ’ ചർച്ചചെയ്യും