ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദൻ മാസ്റ്റർ. തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിൽ മുഖ്യമന്ത്രിയുടെയോ മറ്റ് നേതാക്കളുടെയോ ചിത്രം ആവശ്യമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യമല്ല ഊർജമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരെ വേണമെങ്കിലും ഇഡി ചോദ്യം ചെയ്യട്ടെ, മുഖ്യമന്ത്രി പോലും അന്വേഷണത്തെ സ്വാഗതം ചെയ്തതാണ്. ഇതൊന്നും എൽഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.
അതുപോലെ കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് അടഞ്ഞ അധ്യായമാണ്. ഇക്കാര്യത്തിലുള്ള പാർട്ടി നിലപാട് ധനമന്ത്രി തോമസ് ഐസക് അംഗീകരിച്ചതാണ്. ലാവ്ലിൻ കേസുമായി മുഖ്യമന്ത്രിക്ക് യാതൊരു ബന്ധവുമില്ല. സുപ്രീം കോടതി ഇപ്പോൾ പരിഗണിക്കുന്നത് അപ്പീൽ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ബുറെവി ഭീഷണിയൊഴിയുന്നു; സംസ്ഥാനത്ത് ദുര്‍ബല ന്യൂനമര്‍ദ്ദമായി പ്രവേശിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം