വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസിനും ഭാര്യക്കും വെള്ളിയാഴ്ച കോവിഡ് വാക്സിൻ നൽകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഇരുവർക്കും വാക്സിൻ നൽകുന്നതിലൂടെ വാക്സിനെ കുറിച്ച് ബോധവൽക്കരണം നടത്താനാണ് വൈറ്റ്ഹൗസ് ലക്ഷ്യമിടുന്നത്. വൈസ് പ്രസിഡണ്ടും ഭാര്യയും വാക്സിൻ സ്വീകരിച്ചാൽ അത് കോവിഡ് വാക്സിന്റെ സുരക്ഷയും കാര്യക്ഷമതയും സംബന്ധിച്ചുള്ള അമേരിക്കൻ ജനതയുടെ ആശങ്കകൾക്ക് അറുതി വരുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പെൻസിനൊപ്പം മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥനായ ജനറൽ ജെറോ ആഡംസിനും വാക്സിൻ നൽകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചിട്ടുണ്ട്. അമേരിക്കയിൽ ഫൈസർ വാക്സിന് നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു.
Read also: കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഫലപ്രദമായില്ല; സുപ്രീം കോടതി