അമേരിക്കൻ വൈസ് പ്രസിഡണ്ട് നാളെ കോവിഡ് വാക്‌സിൻ സ്വീകരിക്കും

By Trainee Reporter, Malabar News
Ajwa Travels

വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസിനും ഭാര്യക്കും വെള്ളിയാഴ്‌ച കോവിഡ് വാക്‌സിൻ നൽകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഇരുവർക്കും വാക്‌സിൻ നൽകുന്നതിലൂടെ വാക്‌സിനെ കുറിച്ച് ബോധവൽക്കരണം നടത്താനാണ് വൈറ്റ്ഹൗസ് ലക്ഷ്യമിടുന്നത്. വൈസ് പ്രസിഡണ്ടും ഭാര്യയും വാക്‌സിൻ സ്വീകരിച്ചാൽ അത് കോവിഡ് വാക്‌സിന്റെ സുരക്ഷയും കാര്യക്ഷമതയും സംബന്ധിച്ചുള്ള അമേരിക്കൻ ജനതയുടെ ആശങ്കകൾക്ക് അറുതി വരുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

പെൻസിനൊപ്പം മുതിർന്ന ആരോഗ്യ ഉദ്യോഗസ്‌ഥനായ ജനറൽ ജെറോ ആഡംസിനും വാക്‌സിൻ നൽകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചിട്ടുണ്ട്. അമേരിക്കയിൽ ഫൈസർ വാക്‌സിന് നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു.

Read also: കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഫലപ്രദമായില്ല; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE