തൃശൂര്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 140 സീറ്റിലും എൻഡിഎയുടെ സ്ഥാനാർഥികൾ മൽസരിക്കുമെന്ന് അറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ മാസം 29ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ ചർച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
‘പാർട്ടി പറഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസര രംഗത്ത് ഉണ്ടാകും. മൽസരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വം ആണ്’, വി മുരളീധരൻ പറഞ്ഞു.
മാത്രവുമല്ല സിനിമാ താരങ്ങൾ ഉൾപ്പടെ ഉള്ളവർക്കും സ്ഥാനാർഥി പട്ടികയിൽ അയോഗ്യത ഉണ്ടാകില്ലെന്നും വി മുരളീധരൻ തൃശൂരിൽ പറഞ്ഞു.
Read Also: സ്കൂളുകളുടെ പ്രവർത്തനത്തിന് പുതിയ മാർഗ നിർദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്