ന്യൂഡെൽഹി: ഇന്ത്യന്‍ ടെന്നീസ് ഇതിഹാസവും മുന്‍ ഡേവിസ് കപ്പ് പരിശീലകനും ആയിരുന്ന അക്തര്‍ അലി അന്തരിച്ചു. 83 വയസായിരുന്നു. അര്‍ബുദം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലാണ് അന്ത്യം. ഇന്ത്യയുടെ ഇപ്പോഴത്തെ ഡേവിസ് കപ്പ് കോച്ച് സീഷന്‍ അലിയുടെ പിതാവാണ്.
സെര്‍വുകളിലും വോളി ഗെയിമുകളിലും കഴിവ് തെളിയിച്ച പ്രതിഭയാണ് അക്തര്‍ അലി. രമേശ് കൃഷ്ണൻ, വിജയ് അമൃതരാജ്, ആനന്ദ് അമൃതരാജ്, ലിയാൻഡർ പെയ്സ് തുടങ്ങിയ കളിക്കാരെ പരിശീലിപ്പിച്ച അദ്ദേഹം ഇവരുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
1958നും 1964നും ഇടയില്‍ എട്ട് ഡേവിസ് കപ്പ് കളിച്ച അക്തര്‍ ഇന്ത്യന്‍ ടീമിന്റെ നായകനും പരിശീലകനുമായിരുന്നു. അക്തര്‍ അലിയുടെ നിര്യാണത്തില്‍ ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ (എഐടിഎ) അനുശോചിച്ചു. നിരവധി താരങ്ങളും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി.
അര്‍ബുദത്തിനു പുറമെ ഡിമെന്‍ഷ്യയും പാര്‍ക്കിന്‍സണ്‍സ് രോഗവും അക്തര്‍ അലിയെ ബാധിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.
Read Also: മുന്നണി മാറേണ്ട സാഹചര്യമില്ല; പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായി എകെ ശശീന്ദ്രൻ



































