കോഴിക്കോട്: സമൂഹത്തില്‍ മതസ്പര്‍ധയും വെറുപ്പും പരത്തുന്ന പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് മെട്രോമാന് ഇ ശ്രീധരന് എതിരെ പൊലീസില്‍ പരാതി. പൊന്നാനി പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. കൊച്ചി സ്വദേശി അഡ്വ. അനൂപ് വിആർ ആണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇ ശ്രീധരന് മാദ്ധ്യമങ്ങള്‍ക്ക് നല്കിയ വിവിധ അഭിമുഖങ്ങളില്‍ പറഞ്ഞ ലൗ ജിഹാദ്, മാംസാഹാരം കഴിക്കുന്നവരോട് വെറുപ്പ് എന്നീ പ്രസ്താവനകൾ മതസ്പര്‍ധക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം കേസ് എടുക്കാന്‍ മാത്രം ഗൗരവമുള്ള വിഷയങ്ങള്‍ പരാതിയില്‍ പറയുന്നില്ലെന്ന് പൊന്നാനി പോലീസ് അറിയിച്ചു.
Read also: നാദാപുരത്ത് പൊള്ളലേറ്റ് ഗൃഹനാഥൻ മരിച്ചതിന് പിന്നാലെ മകനും മരിച്ചു